കടയ്ക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാസ്കുകൾ വിതരണം ചെയ്തു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ ഉടമകൾക്കും ജീവനക്കാർക്കുമാണ് അഞ്ഞൂറോളം മാസ്കുകൾ വിതരണം ചെയ്തത്. യൂണിറ്റ് പ്രസിഡന്റ് ജി. ഗോപിനാഥൻ നായർ, ജനറൽ സെക്രട്ടറി വി. മനോജ്, വൈസ് പ്രസിഡന്റ് മുഹമ്മദ് ബുഹാരി, സെക്രട്ടറി സതീഷ്‌ലാൽ, സജി, ബിനു പഞ്ചവടി, സാഗ സുദേവൻ എന്നിവർ നേതൃത്വം നൽകി.