sfi
എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ക്ലീനിംഗ് ചലഞ്ചിന്റെ ഭാഗമായി കൊല്ലംത്ത് കെ.എസ്.ആർ ടി സി ബസുകൾ യുവജനക്ഷേമ ബോർഡ് ചെയർപേഴ്സൺ ചിന്താ ജെറോംമിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നു

കൊല്ലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിലെ 60 ഓളം ബസുകൾ ശുചീകരിച്ചു.

യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം എസ്.എഫ്.ഐ പ്രവർത്തകർക്കൊപ്പം അണിചേർന്നു. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആദർശ്.എം.സജി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഞ്ചുകൃഷ്ണ, ജില്ലാ സെക്രട്ടറി പി.അനന്തു, സംസ്ഥാന കമ്മിറ്റി അംഗമായ പവിത്ര, അലീന, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിലെ മറ്റ് ഡിപ്പോകളിലും ബസുകളും ഇരിപ്പിടങ്ങളും അണുവിമുക്തമാക്കി. ബോധവത്കരണവും നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ പൊതുഇടങ്ങൾ ശുചീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് നസ്മലും സെക്രട്ടറി പി.അനന്തുവും അറിയിച്ചു.