c
കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉളിയക്കോവിൽ മഹാത്മാഗാന്ധി കോളനി നിവാസികൾക്കുള്ള സൗജന്യ അരിവിതരണത്തിന്റെയും കൊറോണയുടെ പശ്ചാത്തലത്തിൽ ഹാൻഡ് വാഷ് വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി നിർവഹിക്കുന്നു

കൊല്ലം: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉളിയക്കോവിൽ മഹാത്മാഗാന്ധി കോളനി നിവാസികൾക്ക് സൗജന്യമായി അരിവിതരണവും കൊറോണയുടെ പശ്ചാത്തലത്തിൽ ഹാൻഡ് വാഷ് വിതരണവും നടത്തി. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി സാധനങ്ങൾ ഗുണഭോക്താക്കളുടെ വീടുകളിലാണ് എത്തിച്ചു നൽകിയത്. പരിപാടിയുടെ ഒൗപചാരിക ഉദ്ഘാടനം ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി നിർവഹിച്ചു. കണ്ടച്ചിറ യേശുദാസ്,​ പ്രകാശ് വെള്ളാപ്പള്ളി,​ എൻ. ചിത്രസേനൻ,​ അബ്ദുൽ റഷീദ്,​ പ്രകാശ് ബോബൻ,​ നജീം പുത്തൻകട,​ ശരത് ചന്ദ്രൻ,​ രാജീവ്,​ അഡ്വ. സന്തോഷ്,​ നെപ്പോളിയൻ,​ സ്റ്റാൻലി,​ ഷഹൻഷാ,​ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.