road
റോഡിന്റെ സംരക്ഷണഭിത്തി നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ച് കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ കൊടികുത്തി പ്രതിഷേധിക്കുന്നു

കൊട്ടിയം: റോഡിന്റെ സംരക്ഷണഭിത്തിയുടെ നിർമ്മാണത്തിൽ അഴിമതിയാരോപിച്ച് മയ്യനാട്,​ കൊട്ടിയം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ചേർന്ന് നിർമ്മാണ സ്ഥലത്ത് കൊടിനാട്ടി പ്രതിഷേധിച്ചു. ഉമയനല്ലൂർ കടമ്പാട്ടുമുക്ക് - ആലുംമൂട് റോഡിൽ ഉമയനല്ലൂർ ഏലായ്ക്ക് അരികിൽ നിർമ്മിക്കുന്ന സംരക്ഷണഭിത്തിയുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയാണ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉമയനല്ലൂർ റാഫി, മേവറം നാസർ, കോൺഗ്രസ് സേവാദൾ നേതാവ് പി.കെ. രാജു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.