പാരിപ്പള്ളി: കാരംകോട് വിമല സെൻട്രൽ സ്‌കൂൾ, ചാത്തന്നൂർ പഞ്ചായത്ത്, ഹെൽത്ത് സെന്റർ, കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഊറാംവിള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സൗജന്യ മാസ്‌ക് വിതരണവും ഹാൻഡ് സാനിറ്റൈസർ സ്ഥാപിക്കലും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് കൈകഴുകൽ യജ്ഞം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത് മാസ്‌ക് വിതരണവും ബോധവത്കരണവും നടത്തി. എ.ടി.ഒ സാമുവൽ സംസാരിച്ചു. സ്‌കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ വാഴവിള സ്വാഗതവും വാർഡംഗം സണ്ണി നന്ദിയും പറഞ്ഞു. പ്രോഗ്രാം കോ ഒാർഡിനേറ്റർമാരായ ദീപാവിനോദ്, ഷീജ, സാബു കുമാർ, സുഭാഷ് എന്നിവർ നേതൃത്വം നല്കി.