auto
ഡി.​വൈ.​എ​ഫ്.​ഐ​ ​കു​ല​ശേ​ഖ​ര​പു​രം​ ​നോ​ർ​ത്ത് ​മേ​ഖ​ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഓ​ട്ടോ​റി​ക്ഷാ​ ​ഡ്രൈ​വ​ർ​മാ​ർ​ക്ക് ​മാ​സ്ക് ​വി​ത​ര​ണം​ ​ന​ട​ത്തു​ന്നു

കരുനാഗപ്പള്ളി: ഡി.വൈ.എഫ്.ഐ കുലശേഖരപുരം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ സോപ്പും ഹാൻഡ് വാഷും വിതരണം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. സലീം മെഡിക്കൽ ഓഫീസർക്ക് സാധനങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ആർ. രാജീവ്, സെക്രട്ടറി ഷിയാദ്, ഹാഷിം, ഷാനവാസ്, ഹാരിസ്, അൻസർ എന്നിവർ നേതൃത്വം നൽകി.

വള്ളിക്കാവിലെത്തുന്ന രണ്ട് കെ.എസ്.ആർ.ടി.സി സ്റ്റേ ബസുകൾ ഡി.വൈ.എഫ്.ഐ കുലശേഖരപുരം നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. കമ്മിറ്റി ഒരുക്കിയ ഹാൻഡ് വാഷ് പോയിന്റ് പഞ്ചായത്ത് ഓഫീസിന് സമീപം കെ.എസ്. പുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഉണ്ണി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വിമൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബാദ് സ്ജിത്ത്, അഭിജിത്ത്, പ്രവീൺ, ആഷിക്, അമീർ, എച്ച്.എ. സലാം എന്നിവർ പങ്കെടുത്തു.

ബ്രേക് ദ ചെയിൻ കാമ്പയിൻ ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ ക്ലാപ്പന ഈസ്റ്റ്‌ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലാപ്പന കിഴക്ക് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. മേഖലാ തല ഉദ്ഘാടനം പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ ക്ലാപ്പന ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി ടി.എൻ. വിജയകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത്‌ മെമ്പർമാരായ സീനത്ത്, ബിന്ദു, ഫസിൽ, വിഷ്ണു, അനൂപ്, അനന്യ, മുസാഫിർ, രതീഷ്, രാജീവൻ എന്നിവർ പങ്കെടുത്തു.