ഓച്ചിറ: ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാലയും വരവിള ബീറ്റേഴ്സ് കലാ സാംസ്കാരിക സംഘടനയും സംയുക്തമായി സൗജന്യമായി മാസ്ക് വിതരണം ചെയ്യുകയും ഇറാനിയാ ആശുപത്രിക്ക് മുൻവശത്ത് ഹാൻഡ് വാഷ് പോയിന്റ് സ്ഥാപിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. വരവിള ഹുസൈൻ, രതീഷ് മംഗലശ്ശേരി, ആർ.കെ. അഭിലാഷ്, കെ.ആർ. വത്സൻ, ആർ. സുധാകരൻ, എം.പി. സുരേഷ് ബാബു, പി. ശ്രീജ, സനു സരസൻ, വി.ആർ. അഭിലാഷ്, റീന, ഗിരിജ എന്നിവർ നേതൃത്വം നൽകി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്രീകല, പഞ്ചായത്ത് അംഗങ്ങളായ എഫ്. റഷീദാബീവി, ക്ലാപ്പന ഷിബു, എ. ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു. ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ പരമാധി വീടുകളിൽ മുൻകരുതൽ എന്ന നിലയിൽ മാസ്കുകൾ നേരിട്ട് എത്തിക്കാനും ലഘുലേഖകൾ വിതരണം ചെയ്യാനും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഹാൻഡ് വാഷ് പോയിന്റ് സ്ഥാപിക്കാനും തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു.