കൊല്ലം: കൊറോണയുമായി ബന്ധപ്പെട്ട് കൊല്ലത്ത് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത് നാലുപേർ മാത്രം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന മൂന്നുപേർ ഇന്നലെ വീടുകളിലേക്ക് മടങ്ങി. വീടുകളിൽ 8,568 പേർ നിരീക്ഷണത്തിൽ തുടരുകയാണ്. കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്‌ക്ക് അയയ്‌ക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും കൊറോണ ബാധിതരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്ക സാദ്ധ്യതയുള്ളവരുമാണ് വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നത്.