mer

കൊല്ലം: ഗൃഹനിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടാൽ പിടികൂടി ആശുപത്രി ഐസൊലേഷനിലാക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ. കൊല്ലം കളക്ടറേറ്റിൽ ജില്ലയുടെ സാഹചര്യങ്ങൾ വിലയിരുത്തിയ അവലോകന യോഗങ്ങൾക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പല പഞ്ചായത്തുകളിലും ഗൃഹ നിരീക്ഷണത്തിലുള്ളവർ ബൈക്കിൽ കറങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുകയല്ലാതെ മറ്റ് മാർഗമില്ല. അത്തരക്കാരെ വീണ്ടും വീട്ടിലേക്ക് വിടില്ല. ഇവരെ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കള്കർ ബി.അബ്ദുൽനാസർ, ജില്ലാ പൊലീസ് മേധാവി ടി.നാരായണൽ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.