prathikal
യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ, നിഹാസ് ,മുഹമ്മദ് ഷാഫി,,മുഹമ്മദ് ഷാൻ ഷുഹൈബ്

ഓയൂർ: യുവാവിനെ കമ്പിവടിക്ക് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. ചെങ്കൂർ ഷെമിനാ മൻസിലിൽ മുഹമ്മദ് ഷാഫിനെ (27) സംഘം ചേർന്ന് മർദ്ദിച്ച ചെങ്കൂർ വിളയിൽ വീട്ടിൽ ഷുഹൈബ് (37), ചെങ്കൂർ ചരുവിള വീട്ടിൽ നിഹാസ് (29), ചെങ്കൂർ വടക്കേതിൽ വീട്ടിൽ മുഹമ്മദ് ഷാൻ (33), അമ്പലംകുന്ന് നെട്ടയം മുഹമ്മദ് ഷാഫി (27) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അൻഷാദ് (32), ഷെഹീർ (33) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞമാസം 18ന് അമ്പലംകുന്ന് ജംഗ്ഷനിലായിരുന്നു സംഭവം. ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഹെൽമെറ്റ് കൊണ്ടും കമ്പിവടികൊണ്ടും മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. മറ്റ് സംസ്ഥാനത്ത് ഒളിവിലായിരുന്ന ഇവർ രണ്ട് ദിവസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. റൂറൽ എസ്.പി ഹരിശങ്കറിന്റെ നിർദേശാനുസരണം പൂയപ്പള്ളി എസ്.ഐ ടി.രാജേഷ് കുമാർ, എ.എസ്.ഐമാരായ ഗോപകുമാർ, ഉദയകുമാർ, എസ്‌.സി.പി.ഒ മാരായ ഹരികുമാർ, സന്തോഷ്, ലിജു, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ കണ്ണനല്ലൂർ, വട്ടപ്പാറ, നെടുമൺകാവ്, ആറ്റൂർകോണം എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.