zz

പത്തനാപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവിംഗ് പരിശീലകൻ മരിച്ചു. പിറവന്തൂർ ഇറക്കത്ത് വീട്ടിൽ കെ.സത്യനേശനാണ് (65) മരിച്ചത്. 40 വർഷമായി പത്തനാപുരം, പുനലൂർ മേഖലകളിൽ ഇറക്കത്ത് ഡ്രൈവിംഗ് സ്കൂൾ നടത്തിവരികയായിരുന്നു. നവംബർ 28ന് പത്തനാപുരം - പുനലൂർ റോഡിൽ കടക്കാമൺ കോളനിക്ക് സമീപം ടാറ്റ സുമോ നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചായിരുന്നു അപകടം. അഞ്ച് വാരിയെല്ലുകൾ തകരുകയും കാലിനടക്കം പൊട്ടലുമുണ്ടായി. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. നിരവധി ശസ്ത്രക്രിയകൾ വേണ്ടി വന്നിരുന്നു. സംസ്കാരം നടത്തി. ഭാര്യ: സി.സുജാത. മക്കൾ: സജു, സജിൻ, സംഗീത്. മരുമക്കൾ: സുജ, പിങ്കി.