sn-college
ചാത്തന്നൂർ ശ്രീനാരായണ കോളേജിലെ രസതന്ത്ര വിഭാഗം അദ്ധ്യാപകർ വിദ്യാർത്ഥികൾക്കായി നിർമ്മിച്ച ഹാൻഡ് സാനിറ്റൈസർ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലതയ്ക്ക് കൈമാറുന്നു

 ചാത്തന്നൂർ എസ്.എൻ കോളേജിൽ അദ്ധ്യാപകർ സാനിറ്റൈസർ നിർമ്മിച്ച് കൈമാറി

ചാത്തന്നൂർ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചാത്തന്നൂർ ശ്രീനാരായണ കോളേജിൽ പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്കായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലതയുടെ നിർദേശത്തെ തുടർന്ന് രസതന്ത്ര വിഭാഗം അദ്ധ്യാപകരായ ഡോ. എൻ.ബി. ശ്രീകല, മുത്തു ജയരാജ്, ഡോ. ആർ.വി. വിദ്യ, ഡോ. സൗമ്യമോൾ എന്നിവരുടെ നേതൃത്വത്തിലാണ് സാനിറ്റൈസർ നിർമ്മിച്ചത്. അടുത്ത ഘട്ടത്തിൽ കോളേജിന് സമീപത്തെ ആട്ടോറിക്ഷാ തൊഴിലാളികൾക്കും സൗജന്യമായി സാനിറ്റൈസർ നിർമ്മിച്ച് നൽകുമെന്ന് അദ്ധ്യാപകർ അറിയിച്ചു.