കൊല്ലം: കൊറാണയെന്ന മഹാമാരിയെ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാൻ പി.എസ്.യു സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ഹാൻഡ് സാനിറ്റൈസർ കൊല്ലം ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലോഡിംഗ് തൊഴിലാളികൾ, ആട്ടോറിക്ഷ തൊഴിലാളികൾ, യാത്രക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുരീപ്പുഴ മോഹനൻ, ടി.കെ.സുൽഫി, എസ്. ലാലു, ഫെബി സ്റ്റാലിൻ, സദു പള്ളിത്തോട്ടം എന്നിവർ പങ്കെടുത്തു.