axident
ദേശീയപാതയിൽ ചാത്തന്നൂർ സീതാറാം ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ തകർന്ന കാർ

ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂരിൽ മരത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ കാറിൽ മറ്റൊരു കാറിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ആറ്റിങ്ങൽ സ്വദേശി സാനു(41), സുഹൃത്തുക്കളായ അൻസാർ, പ്രജീഷ്, ചാത്തന്നൂർ ഏറം സ്വദേശി ശ്രീജിത്ത്‌ എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ചാത്തന്നൂർ സീതാറാം ജംഗ്ഷനിലാണ് അപകടം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ആൽ മരത്തിൽ ഇടിച്ചു മറിയുകയും അതേദിശയിൽ വന്ന മറ്റൊരു കാർ ഈ കാറിന്റെ പിന്നിൽ ഇടിക്കുകയുമായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്ര ഷാനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റുള്ളവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷാനുവും ശ്രീജിത്തുമാണ് കാറുകൾ ഓടിച്ചിരുന്നത്. അപകടത്തിൽ ഇരുകാറുകളും പൂർണമായും തകർന്നു. ചാത്തന്നൂർ പൊലീസ് കേസെടുത്തു.