പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നിർദ്ദേശത്തെ തുടർന്ന് യൂണിയൻ സൈബർസേന, പുനലൂർ കുമാർ പാലസ്, ജനമൈത്രി പൊലീസ് എന്നിവയുടെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും സാനിറ്റൈസർ വിതരണവും സംഘടിപ്പിച്ചു.
പുനലൂർ ടി.ബി ജംഗ്ഷനിൽ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിൽ കൈകഴുകാൻ വെള്ളവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറർമാർ, വ്യാപാരികൾ, കാൽനട യാത്രക്കാർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ബ്രേക്ക് ദ ചെയിൻ പദ്ധതി അനുസരിച്ച് സൗകര്യം ഒരുക്കിയിരിക്കുന്നത്. എസ്.എൻ.ഡി.പി യോഗം ഡയറക്ടറും പുനലൂർ കുമാർ പാലസ് മാനേജിംഗ് ഡയറക്ടറുമായ എൻ. സതീഷ്കുമാറും, പുനലൂർ എസ്.ഐ ജെ. രാജീവും ചേർന്ന് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സൈബർസേനാ യൂണിയൻ സെക്രട്ടറി അനീഷ്, വന്മള ശാഖാ സെക്രട്ടറി മനോജ്, സൈബർസേന വൈസ് ചെയർമാൻ ശരത്ത് പ്രസാദ്, ജോ. സെക്രട്ടറി അനുജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.