phto

കരുനാഗപ്പള്ളി: കോണോറ വൈറസിനെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ജനങ്ങൾ പൂർണ്ണമായും ഏറ്രെടുത്തതോടെ കരുനാഗപ്പള്ളി സ്തംഭിച്ചു. സർക്കാരുകളുടെ നിർദ്ദേശങ്ങൾ ജനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുകയായിരുന്നു. കരുനാഗപ്പള്ളിയിലൂടെ കടന്നുപോകുന്ന ദേശീയപാതയും ഗ്രാമീണ റോഡുകളും വിജനമായിരുന്നു. വാഹനങ്ങൾ ഒന്നും നിരത്തിൽ ഇറങ്ങിയില്ല. സർക്കാർ ഓഫീസുകളും ബാങ്കുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും അടച്ചു.

ഞയറാഴ്ച അർദ്ധരാത്രിയോടെ ജനങ്ങൾ പൂർണ്ണമായും ടൗണിനോട് വിട പറഞ്ഞു. ന്യൂ ജനറേഷൻ പോലും ബൈക്കുകളിൽ ചെത്താനിറങ്ങിയില്ല. പൊലീസിന്റെ നിതാന്ത ജാഗ്രത പൂർണ്ണമായും ഉണ്ടായിരുന്നു.