ചാത്തന്നൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. രോഗം വരാതിരിക്കാൻ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്നേഹാശ്രമത്തിൽ ഏർപ്പെടുത്തിയതിൽ മെഡിക്കൽ കോളേജ് അധികൃതർ സംതൃപ്തി രേഖപ്പെടുത്തി.
രോഗാണുക്കളെ തടയുന്നതിന് ഫലപ്രദമായി കൈ കഴുകേണ്ടുന്ന രീതി മെഡിക്കൽ സംഘത്തിലെ എസ്. ഹരികുമാർ സ്നേഹാശ്രമത്തിലെ അന്തേവാസികളോട് വിവരിച്ചു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് അംഗം ആർ.ഡി. ലാൽ, സ്നേഹശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, വൈസ് ചെയർമാൻ രാമചന്ദ്രൻ പിള്ള, സെക്രട്ടറി പത്മലായം ആർ. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ബി. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.