photo

കരുനാഗപ്പള്ളി: തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കൂ കോറോണ വൈറസിനെ ചെറുക്കൂ എന്ന സന്ദേശം ഉയർത്തി ശ്രദ്ധ സന്നദ്ധ സംഘടന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാർക്കും തൂവാലകൾ വിതരണം ചെയ്തു. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബോധവത്കരണ ക്ലാസും നടന്നു. ശ്രദ്ധ ഉപദേശക സമിതി കൺവീനർ നജീം മണ്ണേൽ, ചെയർമാൻ സുധീർ കാരിക്കൽ, കൺവീനർ സാജൻ വൈശാഖം എന്നിവർ നേതൃത്വം നൽകി.