കരുനാഗപ്പള്ളി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ശുചീകരിച്ചു. എ.ഐ.എസ്.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. മണ്ഡലം ഭാരവാഹികളായ പ്രസിഡന്റ് എൻ. അജ്മൽ സെക്രട്ടറി എം.ടി. അജ്മൽ, എൻ. അജ്മൽ, എസ്. ഫഹദ്, ഫയാസ് തുടങ്ങിയവർ നേതൃത്വം നൽകി.