photo

കരുനാഗപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിൽ തഴവ നേതൃസമിതിയുടെ നേതൃത്വത്തിൽ തഴവാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സോപ്പുകളും ഹാൻഡ് വാഷുകളും കൈമാറി. അറുന്നൂറോളം സോപ്പുകളും ഹാൻഡ് വാഷുകളുമാണ് കൈമാറിയത്. നേതൃസമിതി കൺവീനർ പി. ബ്രൈറ്റ്സൺ,​ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ, പ്രദീപ് വാര്യത്ത്, രാജീവ്, സുനിൽ തുടങ്ങിയവർ പങ്കെടുത്തു.