corona

കൊല്ലം: കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 28 ദിവസത്തെ ഗൃഹനിരീക്ഷണം കർശനമാക്കി. ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർ വീട്ടിനുള്ളിലും കർശനമായ സ്വയം കരുതൽ എടുക്കണമെന്നും ഇവർക്ക് ഭക്ഷണവും മരുന്നുകളും വീട്ടിൽ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.വി.ഷേർളി അറിയിച്ചു.

പൊതു നിർദ്ദേശങ്ങൾ

 ഗൃഹനിരീക്ഷണം 28 ദിവസമാണ്

 സന്ദർശകരെ യാതൊരു കാരണവശാലും അനുവദിക്കരുത്

 വായുസഞ്ചാരമുള്ളതും ശുചിമുറിയുള്ളതുമായ മുറിയാണ് നല്ലത്

 വീട്ടിലെ മറ്റംഗങ്ങളുമായി പരമാവധി സമ്പർക്കം ഒഴിവാക്കുക

 സംസാരിക്കുന്ന ആളുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കുക

 ആരോഗ്യമുള്ള ഒരാൾ മാത്രമേ പരിചരണത്തിൽ ഏർപ്പെടാവൂ

 കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവരുമായി അടുത്തിടപഴകരുത്

 വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് ലായനിയിൽ കുറഞ്ഞത് 20 മിനിറ്റെങ്കിലും മുക്കിവച്ച ശേഷം കഴുകണം

 രോഗി ഉപയോഗിച്ച സാധനങ്ങൾ പങ്കുവയ്ക്കരുത്

 ഇടയ്ക്കിടെ കൈകളും മുഖവും സോപ്പ് ഉപയോഗിച്ച് ശുദ്ധജലത്തിൽ കഴുകണം

 ശ്വാസകോശ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരും അവരെ പരിചരിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതിയാകും

 പരിചരിക്കുന്നവർ ആ സമയത്ത് മാത്രം മാസ്ക് ധരിച്ചാൽ മതി

 ഒരു മാസ്ക് ആറു മണിക്കൂറിൽ കൂടുതൽ ധരിക്കരുത്

 മാസ്കുകൾ ഉപയോഗശേഷം ശരിയായി സംസ്കരിക്കണം

 നിരീക്ഷണത്തിലുള്ളവർ മാസ്ക് ലഭ്യമല്ലെങ്കിൽ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വൃത്തിയുള്ള തൂവാല / ടിഷ്യു പേപ്പർ ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം