പുനലൂർ: ഇടമൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ കണ്ടെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7ന് ചെന്നൈയിൽ നിന്നും കൊല്ലത്തേക്ക് പോയ ട്രെയിനിൽ എത്തിയ രണ്ടുപേരാണ് സ്റ്റേഷനിൽ ഇറങ്ങിയത്. അവശരായ സ്ത്രീയും പുരുഷനും പ്ലാറ്റ് ഫോമിൽ ഇരിക്കുന്നത് കണ്ട് പലരും അടുത്തുചെല്ലാൻ ഭയന്നു.
തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പഞ്ചാബ് സ്വദേശികളായ ഇവർ മാനസിക രോഗികളാണെന്ന് മനസിലായതോടെ തെന്മല കുടുംബാരോഗ്യകേന്ദ്രത്തിൽ വിവരം അറിയിച്ചു. ആംബുലൻസിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ജീവനക്കാരും നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.