കൊട്ടാരക്കര: രാജ്യം ജനത കർഫ്യൂ ആചരിച്ചപ്പോൾ കൊട്ടാരക്കര ഗവ . താലൂക്ക് ആശുപത്രി, കൊട്ടാരക്കര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, സിവിൽ ഡിഫൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ അണുനാശിനി തളിച്ച് അണുവിമുക്തമാക്കി. കൊട്ടാരക്കര മുനിസിപ്പാലിറ്റി പരിധിയിലുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മിനി സിവിൽ സ്റ്റേഷൻ, മുനിസിപ്പാലിറ്റി, പ്രധാന ബസ് സ്റ്റോപ്പുകൾ എന്നിവടങ്ങളിലാണ് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ മിനി വാട്ടർ ടെൻഡറിലെ അണുനാശിനി ചേർത്ത വെള്ളമുപയോഗിച്ചു അണുവിമുക്തമാക്കിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ, കൊട്ടാരക്കര ഫയർ സ്റ്റേഷൻ ഓഫീസർ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീനിവാസൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനിൽകുമാർ, രമേശ് ,ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരിചന്ദ്, ഹോം ഗാർഡ് രഞ്ജിത്, സിവിൽ ഡിഫൻസ് വോളണ്ടിയർമാരായ പ്രേംചന്ദ്, ജോബിൻ, അരുൺരാജ്, അരുൺ, അജേഷ്, അഭിജിത്, അനന്തകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.