കൊല്ലം: ജനതാ കർഫ്യൂവിനെ തുടർന്ന് പൂർണമായും പ്രവർത്തനരഹിതമായ നീണ്ടകര ഹാർബർ വാർഫ്, ലേല ഹാൾ എന്നിവിടങ്ങളിൽ നീണ്ടകര കോസ്റ്റൽ പൊലീസ്, കടപ്പാക്കട ഫയർ സ്റ്റേഷൻ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ബ്ളീച്ചിംഗ് പൗഡർ ലായനി തളിച്ച് ഇവിടം അണുവിമുക്തമാക്കുകയും ചെയ്തു.
നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി, വൈസ് പ്രസിഡന്റ് പി. സുരേന്ദ്രൻ, വാർഡ് അംഗം ഹെൻറി ഫെർണാണ്ടസ്, ആന്റണി പത്രോസ് എന്നിവരുടെ നേതൃത്വത്തിൽ കോസ്റ്റൽ എസ്.ഐമാരായ മോഹൻകുമാർ, എം.സി. പ്രശാന്തൻ എ.എസ്.ഐമാരായ ഡി. ശ്രീകുമാർ, സെബാസ്റ്റ്യൻ എസ്.ഡി.പി.ഒ എസ്. അശോകൻ, വിപിൻ കലേഷ് എന്നിവർ പങ്കാളികളായി.
ഇന്ന് മത്സ്യലേലം കഴിഞ്ഞ് ഉച്ചസമയത്ത് ശക്തികുളങ്ങര ഹാർബറിൽ ശുചീകരണം നടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.