ശാസ്താംകോട്ട: പട്ടകടവ് എസ്.പി ഡെയിലിൽ റിട്ട. ഫീൽഡ് ഓഫീസർ (മൃഗസംരക്ഷണ വകുപ്പ്) റോബർട്ട്.എസ്.പട്ടകടവ് നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ലാറ്റിൻ കാത്തലിക് എഡ്യുക്കേഷൻ ഡവലപ്പ്മെന്റ് കൗൺസിൽ സെക്രട്ടറി, കൺസ്യൂമർ പ്രൊട്ടക്ഷൻ സംസ്ഥാന ബോർഡ് മെമ്പർ, കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് സംസ്ഥാന ഹൈ പവർ കമ്മിറ്റി മെമ്പർ, കേരള ലാറ്റിൻ കാത്തലിക്ക അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്, കൊല്ലം രൂപത വിൻസന്റ് ഡി പോൾ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സിസിലിഅമ്മ (റിട്ട. ഡപ്യൂട്ടി ഡയറക്ടർ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്). മക്കൾ: ഡോ.റോണി.എസ്.റോബർട്ട് (അസി. പ്രൊഫസർ, കർമ്മല റാണി ട്രെയിനിംഗ് കോളേജ്, കൊല്ലം), റോസ്മി.എസ്.റോബർട്ട് (സീനിയർ അസോസിയേറ്റ് എസ്.ബി.ഐ, മാടപ്പള്ളി). മരുമക്കൾ: ഷാനിൽ ജോസഫ് (ഷാന്താൾ ഹൈ സ്കൂൾ, മാമ്മൂട് ), സൗമ്യ റോണി.