photo
കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിലെ കയർപിരി തൊഴിലാളികൾക്കും അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവർക്കും ഹാൻഡ് വാഷ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിലെ കയർപിരി തൊഴിലാളികൾക്കും അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവർക്കും കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹാൻഡ് വാഷ് നൽകി. സംഘം പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് ഹാൻഡ് വാഷ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ പി. രാജമ്മ, എച്ച്. ഷാജഹാൻ, സുരേഷ്, സെക്രട്ടറി ആതിര എന്നിവർ വിവിധ യൂണിറ്റുകളിൽ ഹാൻഡ് വാഷ് വിതരണത്തിന് നേതൃത്വം നൽകി.