xx-l
വവ്വാക്കാവ് - മണപ്പള്ളി റോഡരികിൽ മുല്ലശ്ശേരി മുക്കിന് സമീപം ഇറച്ചിക്കോഴി അവശിഷ്ടം തള്ളിയ നിലയിൽ

തഴവ: പൊതു സ്ഥലത്ത് ഇറച്ചിക്കോഴി മാലിന്യങ്ങൾ തള്ളിയതായി പരാതി.

തിരക്കേറിയ വവ്വാക്കാവ് - മണപ്പള്ളി റോഡിൽ മുല്ലശ്ശേരി ജംഗ്ഷന് കിഴക്കുവശത്താണ് വൻതോതിൽ ഇറച്ചിക്കോഴി അവശിഷ്ടങ്ങൾ തള്ളിയത്. കഴിഞ്ഞഞ ദിവസം രാത്രിയാണ് സംഭവം. ദുസഹമായ ദുർഗന്ധം മൂലം യാത്രക്കാർക്ക് വഴിനടക്കാനാകാത്ത അവസ്ഥയാണ്.

പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകി.