കൊല്ലം: കൊറോണ ജാഗ്രതാ നിർദ്ദേശം നിലനിൽക്കെ കള്ളുഷാപ്പുകളുടെ ലേലം നടത്തിയതിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധിച്ചു. ലേലഹാളിന് പുറത്ത് സംഘടിച്ചെത്തിയ പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് മതിൽ ചാടികടന്ന് ഹാളിനുള്ളിലേക്ക് പ്രവേശിച്ചു. പൊലീസുമായി ഉന്തുംതള്ളും ഉണ്ടായതിനെത്തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ആർ. വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. ലാലു, ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് എസ്. കല്ലട, പി.എസ്.യു സംസ്ഥാന സെക്രട്ടറി ഫെബി സ്റ്റാലിൻ, ആർ.വൈ.എഫ് നേതാക്കളായ വിഷ്ണു സുരേന്ദ്രൻ, ശിവപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.