admission
പുനലൂരിലും പരിസരങ്ങളിലുമായി അലഞ്ഞുതിരിഞ്ഞു നടന്ന ഇതരസംസ്ഥാനക്കാരെ പുനലൂർ എസ്.ഐയുടെ ശുപാർശപ്രകാരം ഗാന്ധിഭവൻ ഏറ്റെടുത്തപ്പോൾ

പത്തനാപുരം: പുനലൂരിലും പരിസരങ്ങളിലുമായി അലഞ്ഞുതിരിഞ്ഞു നടന്ന ഇതരസംസ്ഥാനക്കാരെ പുനലൂർ എസ്.ഐയുടെ ശുപാർശപ്രകാരം ഗാന്ധിഭവൻ ഏറ്റെടുത്തു. പഞ്ചാബ് സ്വദേശികൾ എന്ന് സംശയിക്കുന്ന 45 വയസ് പ്രായമുള്ള സ്ത്രീയെയും 30 വയസുള്ള പുരുഷനെയുമാണ് ഏറ്റെടുത്തത്. ആരോഗ്യ വകുപ്പ് അധികൃതർ ഇരുവരെയും പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷയുടെ നിർദ്ദേശ പ്രകാരം ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ ജോണ്‍ മാത്യു, ഡ്രൈവർ സി.എച്ച്. റഷീദ് എന്നിവർ ചേർന്നാണ് ഇവരെ ഗാന്ധിഭവനിൽ എത്തിച്ചത്. ശുഭദേവി, ദമാം എന്നിങ്ങനെയാണ് ഇവർ തങ്ങളുടെ പേരുകൾ പറഞ്ഞതെന്ന് ഗാന്ധിഭവൻ അധികൃതർ പറഞ്ഞു. ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിഭവനിൽ അറിയിക്കണം. ഫോൺ 9605052000.