ചാത്തന്നൂർ: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാത്തന്നൂർ എസ്.എൻ കോളേജിലെ വിദ്യാർത്ഥികൾ ചാത്തന്നൂരിൽ മാസ്ക് വിതരണവും ബോധവത്കരണവും നടത്തി. ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ഡിപ്പോ, ഓട്ടോ സ്റ്റാൻഡുകൾ എന്നിവിടങ്ങളിലായി ഇരുന്നൂറോളം കോട്ടൺ മാസ്കുകളാണ് വിതരണം ചെയ്തത്. സർക്കാർ ഓഫീസുകളിൽ കോളജിലെ രസതന്ത്ര വിഭാഗം അദ്ധ്യാപകർ നിർമ്മിച്ച ഹാൻഡ് സാനിറ്റൈസറുകളും വിതരണം ചെയ്തു.
പ്രിൻസിപ്പൽ ഡോ. എം.എസ്. ലത, കൊമേഴ്സ് വിഭാഗം അസി. പ്രൊഫ ടി.വി. നിഷ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ മാസ്ക് നിർമ്മാണത്തിനും ബോധവത്കരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടത്.