കൊട്ടിയം: കൊറോണ വൈറസ് ബാധയെ തുടർന്നുള്ള സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് കൊല്ലൂർവിള പള്ളിമുക്ക് മാർക്കറ്റിൽ ആളുകൾ കൂട്ടമായി എത്തിയതിനെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഇരവിപുരം പൊലീസും ചേർന്ന് ഗേറ്റുകൾ അടച്ച് നിയന്ത്രണം ഏർപ്പെടുത്തി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് മാർക്കറ്റിലേക്ക് ജനങ്ങൾ കൂട്ടമായി എത്തിയത്. കോർപ്പറേഷൻ വടക്കേവിള സോണലിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂട്ടം കൂടരുതെന്നും അകലം പാലിക്കണമെന്നും നിർദ്ദേശം നൽകിയി. എന്നിട്ടും തിരക്ക് അനിയന്ത്രിതമായതോടെ ഇരവിപുരം പൊലീസ് സംഘം സ്ഥലത്തെത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.