photo
അഴീക്കൽ പി.എച്ച് സെന്ററിലേക്ക് എ.ഐ.വൈ.എഫ് ആലപ്പാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖാവരണം കൈമാറുന്നു.

കരുനാഗപ്പള്ളി: കാെറോണ പ്രതിരോധത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ആലപ്പാട് നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴീക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മുഖാവരണങ്ങൾ കൈമാറി. ചടങ്ങിൽ നോർത്ത് മേഖലാ സെക്രട്ടറി സജികുട്ടൻ, പ്രസിഡന്റ് പ്രീയങ്ക റജി, കമ്മിറ്റി അംഗം അനൂപ് ആലപ്പാട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സലിന, വൈ. പ്രസിഡന്റ് എം.ബി സഞ്ജീവ് ,ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെർളി ശ്രീകുമാർ , ഡോ. അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.