ചാത്തന്നൂർ: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ജില്ലാ അതിർത്തികളായ കടമ്പാട്ടുകോണത്തും പരവൂർ കാപ്പിലും വാഹന പരിശോധന നടന്നു. സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാർക്ക് പനിയുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. കൂടാതെ വിദേശത്ത് നിന്ന് വന്നവരാണോയെന്ന് ഉൾപ്പെടെയുള്ള വിവരങ്ങളും യാത്രക്കാരിൽ നിന്ന് ശേഖരിച്ചു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.