കൊട്ടിയം: കൊറോണ കെയർ സെന്ററുകളായി മാറ്റുന്ന സ്കൂൾ കെട്ടിടങ്ങളും പരിസരവും എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. മയ്യനാട് ഗവ. എച്ച്.എസ്.എസ്, ശാസ്താംകോവിൽ എൽ.പി.എസ്, കക്കോട്ടുമൂല യു.പി.എസ്, ന്യൂ എൽ.പി.എസ് കൂട്ടിക്കട എന്നീ സ്കൂളുകളാണ് കൊറോണ കെയർ സെന്ററാക്കി മാറ്റുന്നതിന്റെ ഭാഗമായി ശുചീകരിച്ചത്.
മയ്യനാട് വെള്ളമണൽ സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് എസ്.എഫ്.ഐ കൊട്ടിയം ഏരിയാ സെക്രട്ടറി സച്ചിൻ ദാസ്, പ്രസിഡന്റ് ആദർശ് എസ്. മോഹൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗോകുൽ, ആനന്ദ്, നജീബ്, ആദർശ്, പ്രമോദ്, അമൽ എന്നിവർ നേതൃത്വം നൽകി.