phot
ഇന്നലെ അടച്ച് പൂട്ടിയ പുനലൂർ റെയിൽവേ സ്റ്റേഷൻ ..

പുനലൂർ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കൊല്ലം- തിരുനെൽവേലി റൂട്ടിലെ എല്ലാ ട്രെയിൻ സർവീസുകളും നിറുത്തി വച്ചു. ട്രെയിൻ സർവീസുകൾ നിറുത്തിയതോടെ കിഴക്കൻ മലയോര മേഖലകളിലെ റെയിൽവേ സ്റ്റേഷനുകൾ ഇന്നലെ അടച്ച് പൂട്ടി. പുനലൂർ, ഇടമൺ, ഒറ്റക്കൽ, തെന്മല, കഴുതുരുട്ടി., ഇടപ്പാളയം, ന്യൂ ആര്യങ്കാവ്, ആര്യങ്കാവ് തുടങ്ങിയ സ്റ്റേഷനുകളാണ് അടച്ച് പൂട്ടിയത്. അര ഡസനോളം ദീർഘദൂര സർവീസുകളും പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്തിയിരുന്ന റൂട്ടിലെ ട്രെയിനുകളാണ് നിറുത്തലാക്കിയത്. താംബരം-കൊല്ലം, ചെന്നൈ-കൊല്ലം, ഗുരുവായൂർ- പുനലൂർ, തിരുനെൽവേലി -പാലരുവി തുടങ്ങിയ ദീർഘ ദൂരെ ട്രെയിനുകൾ അടക്കമുള്ളവയാണ് പൂർണമായും നിറുത്തലാക്കിയത്. ഇതുവഴി സർവീസ് നടത്തിയിരുന്ന 11 ട്രെയിനുകൾ നേരത്തേ നിറുത്തലാക്കിയിരുന്നു. ശേഷിച്ച ട്രെയിനുകളാണ് ഇന്നലെ മുതൽ നിറുത്തലാക്കിയത്. എല്ലാ സ്റ്റേഷനുകളും അടച്ച് പൂട്ടിയെങ്കിലും സ്റ്റേഷൻ മാസ്റ്ററും സ്റ്റേഷൻ സൂപ്രണ്ടുമാരും സ്റ്റേഷനുകളിലുണ്ട്.