photo
കുണ്ടറ അഗ്നിരക്ഷാ സേനയുടെ ആഭിമുഖ്യത്തിൽ കുണ്ടറയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് മാസ്‌ക് വിതരണം ചെയ്യുന്നു

കുണ്ടറ: കുണ്ടറ അഗ്നിരക്ഷ സേനയുടെ ആഭിമുഖ്യത്തിൽ കുണ്ടറയിലും പരിസരപ്രദേശങ്ങളിലും മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. മുക്കട, ആശുപത്രിമുക്ക്, പെരുമ്പുഴ, കേരളപുരം, ഇളമ്പള്ളൂർ എന്നിവിടങ്ങളിലെ ഓട്ടോ സ്റ്റാൻഡ്, ബസ് സ്റ്റോപ്പുകൾ, പെരുമ്പുഴ ബിവറേജസ് ഔട്ട്ലെറ്റ് എന്നിവിടങ്ങളിൽ സേനാംഗങ്ങളുടെ നേതൃത്വത്തിൽ കൈകഴുകുന്ന രീതി വിവരിച്ചു. കുണ്ടറ സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജേഷ് എന്നിവർ നേതൃത്വം നൽകി.