fire-force
ചവറ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനം.

ചവറ: ജനതാ കർഫ്യൂ ദിനത്തിൽ ചവറ ഫയർ ഫോഴ്സ് ജീവനക്കാർ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ഫിനോയിൽ, ബ്ലീച്ചിംഗ് പൗഡർ, ലൈസോൾ തുടങ്ങിയവ ഉപയോഗിച്ച് ചവറ ബസ് സ്റ്റാൻഡ്, കൊറ്റംകുളങ്ങര, ശങ്കരമംഗലം മുതൽ കുറ്റിവട്ടം വരെ ജനത്തിരക്കുള്ള ബസ് സ്റ്റോപ്പുകൾ, കമ്പോളങ്ങൾ എന്നിവിടങ്ങളിലാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ജീവനക്കാരും സിവിൽ ഡിഫൻസ് അംഗങ്ങളും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി. പ്രസന്ന കുമാറിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.