കരുനാഗപ്പള്ളി : കൊറോണ വൈറസ് വ്യാപനം തടയുന്ന ബ്രേക്ക് ദ ചെയിന്റെ ഭാഗമായി രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ടിന്റെയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആട്ടോ തൊഴിലാളി യൂണിയന്റേയും സംയുക്താഭിമുഖ്യത്തിൽ ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡിന് സമീപം കൈകഴുകൽ കേന്ദ്രം ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഇ. സീനത്ത് ഉദ്ഘാടനം നിർവഹിച്ചു. മാസ്‌കിന്റെ വിതരണോദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ എൻ.സി. ശ്രീകുമാർ, അബ്ദുൽ റസാഖ് രാജധാനി, ഷാജഹാൻ രാജധാനി, താലൂക്ക് പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ്, ഷറഫുദ്ദീൻ മുസ്‌ലിയാർ, ആട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് പുളിമൂട്ടിൽ ബാബു, ശിവകുമാർ കരുനാഗപ്പള്ളി, ബിജു മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.