karunakaran-66

ശാസ്താംകോട്ട: കാരാളിമുക്ക് റെയിൽവേ മേൽപ്പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കണത്താർകുന്നം കുട്ടപ്പനയ്ക്കൽ ചരുവിൽ പരേതരായ ആചാരിയുടെയും ജാനകി അമ്മയുടെ മകൻ കരുണാകരന്റെ (66) മൃതദേഹമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. രണ്ടാഴ്ചയിലധികമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ഫോറൻസിക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. സഹോദരങ്ങൾ: മാധവൻ, ഭവാനി, രാധ, അമ്മിണി, ഉഷ, പരേതനായ കേശവൻ.