പത്തനാപുരം: ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊറോണയുടെ വ്യാപ്തി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കാൻസർ രോഗികൾക്ക് സഹായങ്ങൾ ലഭ്യമാക്കുന്നതിനായി പത്തനാപുരത്ത് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. മാസ്ക്, സാനിറ്റൈസർ വിതരണം, ചികിത്സാ സഹായങ്ങൾ, കീമോ തൊറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന രോഗികൾക്കുള്ള സഹായം, ബോധവത്കരണം എന്നിവയാണ് കൺട്രോൾ റൂമിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ജോജി മാത്യു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജീവനം ഭാരവാഹികളായ ബിജു തുണ്ടിൽ, എ. എം.ആർ നസീർ ഹാജി, പി.ജി. സന്തോഷ് കുമാർ, പ്രഭകുമാർ, രാജൻ എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447019413, 9961409974 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.