കൊട്ടാരക്കര: ഡയാലിസിസ് രോഗികൾക്ക് ആശ്വാസവുമായി പ്രിഷ്യസ് ഡ്രോപ്സ് രക്തദാന സേവന സംഘടനയുടെ നേതൃത്വത്തിൽ സൗജന്യ ഡയാലിസിസ് പദ്ധതിക്ക് തുടക്കമായി. സുമനസുകളുടെ സഹായംകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷനിൽ നടന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ആശുപത്രി ചെയർമാൻ ഡോ. ജി. സുമിത്രന് പ്രിഷ്യസ് ഡ്രോപ്സിന്റെ ചെക്ക് കൈമാറി. പ്രിഷ്യസ് ഡ്രോപ്സ് കോ-ഓർഡിനേറ്റർ എസ്. സന്തോഷ് കുമാർ, ടി. രാജേഷ്, ഡോ. എം.ജി. ഗോപകുമാർ, സി.എസ്. ജയകൃഷ്ണൻ, രമേഷ് അവണൂർ, റെക്സ്, വിപിൻ എന്നിവർ പങ്കെടുത്തു. ഡയാലിസിസ് സഹായം വേണ്ടവർ 9495090953 എന്ന നമ്പരിൽ ബന്ധപ്പെടണം.