കൊല്ലം: സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എൻ.ജി.ഒ യൂണിയൻ ടൗൺ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി, ഗവ. വിക്ടോറിയ ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും സൗജന്യ ഭക്ഷണ വിതരണം നടത്തി. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. അജു ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസിന് ഭക്ഷണപ്പൊതികൾ കൈമാറി. ടൗൺ ഏരിയാ സെക്രട്ടറി ജി. സജികുമാർ, ട്രഷറർ സുഭാഷ് ചന്ദ്രൻ, പ്രദീപ്, ശശിധരൻ പിള്ള, രഞ്ജിത്, ശശികല എന്നിവർ പങ്കെടുത്തു.
'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നൂറോളം കേന്ദ്രങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ യൂണിയന്റെയും ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ സജ്ജമാക്കിയതായി ഭാരവാഹികൾ അറിയിച്ചു.