photo
കുണ്ടറ അഗ്നിരക്ഷാ യൂണിറ്റിന്റെ നേതൃത്വത്തിൽ പെരുമ്പുഴ ബിവറേജസ് ഔട്ട്ലെറ്റ് പരിസരം അണുവിമുക്തമാക്കുന്നു

കുണ്ടറ: കൊറോണ സമൂഹവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുണ്ടറ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ കുണ്ടറയിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കേരളപുരം, ഇളമ്പള്ളൂർ, മുക്കട, ആശുപത്രിമുക്ക്, പള്ളിമുക്ക്, പെരുമ്പുഴ എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, മുക്കട മാർക്കറ്റ്, പെരുമ്പുഴ ബിവറേജസ് എന്നിവിടങ്ങളിലാണ് അണുവിമുക്തമാക്കിയത്.

സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജേഷ്, ബാലചന്ദ്രൻപിള്ള, ഉദയകുമാർ, ബിനുലാൽ, സോബേഴ്സ്‌, ഷിനു, കൃഷ്ണകുമാർ, അരുൺരാജ്, ജിനുരാജ്, നിയാസ് എന്നിവർ പങ്കെടുത്തു.