കൊട്ടാരക്കര: കടുത്ത വേനലിൽ നാട്ടുകാർ ജലത്തിനായി നെട്ടോട്ടമോടുമ്പോൾ ടൗണിന്റെ മദ്ധ്യഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ആയിരക്കണക്കിനു ലിറ്റർ വെള്ളം പാഴാകുന്നു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ കൊട്ടാരക്കര ചന്തമുക്കിലെ പ്രസ് ക്ലബ് ഗ്രൗണ്ടിനു മുന്നിലാണ് പൈപ്പുപൊട്ടിയത്. ടൗണിൽ വ്യാപാര സ്ഥാപനങ്ങളും നാട്ടുകാരും ഇല്ലാതിരുന്നതിനാൽ സന്ധ്യയോളം ആരും തിരിഞ്ഞു നോക്കിയില്ല. ടൗണിലുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും വിളിച്ചറിയിച്ചെങ്കിലും അധികൃതർ പ്രതികരിച്ചില്ലെന്ന് പരാതിയുണ്ട്.