കൊല്ലം:കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സാനിറ്റേഷൻ വെഹിക്കിൾ പര്യടനം തുടങ്ങി. ആധുനിക സംവിധാനമായ സ്റ്റീമർ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പൊതു ഇടങ്ങൾ അണുവിമുക്തമാ ക്കുന്നതാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ സാനിറ്റേഷൻ വെഹിക്കിൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
കല്ലുംന്താഴം ഇ.എസ്.ഐ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി. പ്രദീപ് ഫ്ളാഗ് ഓഫ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വിനീത വിൻസെന്റ്, സിറ്റി സെക്രട്ടറി വി. വിനേഷ്, പ്രസിഡന്റ് നൗഷാദ്, സി.പി.ഐ ലോക്കൽ സെക്രട്ടറി രാജു, വിജയലക്ഷ്മി, അഭിഷേക്, പ്രശാന്ത്, ബിജു തുടങ്ങിയവർ പങ്കെടുത്തു.
വെളിച്ചിക്കാല ടി.ബി ഹെൽത്ത് സെന്റർ, കൊട്ടിയം പൊലീസ് സ്റ്റേഷൻ, മയ്യനാട് പ്രൈമറി ഹെൽത്ത് സെന്റർ, ചാത്തന്നൂർ പബ്ലിക് മാർക്കറ്റ്, പരവൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ചാത്തന്നൂരിൽ നടന്ന ശുചീകരണ പരിപാടികൾക്ക് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ജി.എസ്. ശ്രീരശ്മി, നോബൽ ബാബു, എച്ച്. ഹരീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ്, എസ്.കെ. ചന്ദ്രകുമാർ, അഭിനന്ദ്, എം.എസ്. ആദർശ്, എസ്. ബിനു എന്നിവരും പരവൂർ പോലീസ് സ്റ്റേഷനിൽ നടന്ന ശുചീകരണത്തിന് അരുൺ കലയ്‌ക്കോട്, എസ്. സുജിത്ത് കുമാർ, കിഷോർ, അഭിജിത്, അഭീഷ് ആർ. ഭൂതക്കുളം, ഷാഫി കൊല്ലം, നിഷാകുമാരി എന്നിവരും നേതൃത്വം നൽകി.