kunnathur
മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ കൊറോണ പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് മെമ്പർ വൈ. ഷാജഹാന്റെ നേതൃത്വത്തിൽ വീടുകളിലെത്തി ബോധവത്കരണം നടത്തുന്നു

കുന്നത്തൂർ: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ കൊറോണ പ്രധിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പഞ്ചായത്ത് തലത്തിൽ പ്രസിഡന്റും വാർഡുതലത്തിൽ മെമ്പർമാരും ചെയർമാൻമാരായാണ് 22 വാർഡുകളിലും കൊറോണ പ്രധിരോധ സമിതികൾ രൂപീകരിച്ചത്. കൊറോണ വിവരശേഖരണവും സംശയാസ്പദമായ കേസുകൾ തിരിച്ചറിയാനുള്ള മാർഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ച് നിരീക്ഷണ സംവിധാനം ക്രമീകരിക്കുകയുമാണ് സമിതിയുടെ ഉത്തരവാദിത്വം. സമിതി രൂപീകരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം തെക്കൻ മൈനാഗപ്പള്ളി ഇരുപത്തി ഒന്നാം വാർഡിൽ പ്രസിഡന്റ് പി.എസ്. ജയലക്ഷ്മിയും വേങ്ങ ഏഴാം വാർഡിൽ ഗ്രാമ പഞ്ചായത്ത് അംഗം വൈ. ഷാജഹാനും നിർവഹിച്ചു.