അഞ്ചാലുംമൂട്: മുരുന്തൽ സഹകരണ ബാങ്കിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ അഞ്ചാലുംമൂട് ജംഗ്‌ഷനും പരിസരവും അണുവിമുക്തമാക്കി. അഞ്ചാലുംമൂട്ടിലെ ബസ് സ്റ്റോപ്പ്, ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ, ഓപ്പൺ എയർ ഓഡിറ്റോറിയം, ബിവറേജ് ഔട്ട്‌ലെറ്റ്, മാർക്കറ്റ്, വില്ലേജ് ഓഫീസ് എന്നിവടങ്ങളിലാണ് ശുചീകരണം നടന്നത്. മൂന്ന് ഘട്ടങ്ങളിലായുള്ള ശുചീകരണം തുടർന്നുള്ള ദിവസങ്ങളിലും നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എ.ആർ. മോഹൻ ബാബു അറിയിച്ചു. വൈസ് പ്രസിഡന്റ് വെട്ടുവിള അനിൽ, കോർപ്പറേഷൻ കൗൺസിലർ എം.എസ്. ഗോപകുമാർ, പുന്തല മോഹനൻ എന്നിവർ നേതൃത്വം വഹിച്ചു.