akhil-21

കൊല്ലം ദേശീയപാതയിൽ ആലപ്പുഴ കലവൂരിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. കിളികൊല്ലൂർ പാൽക്കുളങ്ങര ഹരിനന്ദനത്തിൽ അനിൽകുമാറിന്റെ മകൻ അഖിൽ (22) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11 മണിയോടയായിരുന്നു അപകടം. എറണാകുളത്ത് മറൈൻ സ്ഥാപനത്തിൽ ട്രെയിനിയായിരുന്നു അഖിൽ. സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടയിൽ മറ്റൊരു വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോവുകയായിരുന്നു.

റോഡിൽ രക്തം വാർന്നുകിടന്ന ഇരുവരെയും പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഖിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഖിലിന്റെ മൃതദേഹം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: ലീലാമണി, പ്ളസ് ടു വിദ്യാർത്ഥി അമൽ സഹോദരനാണ്.