photo

കൊല്ലം: കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിലെ അന്തേവാസികൾക്ക് അന്നമുണ്ണാൻ പൊലീസിന്റെ സഹായമെത്തി. എഴുകോൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അരിയും പച്ചക്കറി ഉത്പന്നങ്ങളും ശരണാലയത്തിൽ എത്തിച്ചത്. 55 അന്തേവാസികളാണ് ഇവിടെയുള്ളത്. വാർദ്ധക്യത്തിന്റെ അവശതകളുള്ളവരാണ് എല്ലാവരും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ശരണാലയത്തിലേക്ക് പുറമെ നിന്നുള്ള സഹായങ്ങളുമായി ആരുമെത്തിയിരുന്നില്ല. ഇതറിഞ്ഞാണ് കാക്കിക്കുള്ളിലെ നന്മ ഉണർന്ന് പ്രവർത്തിച്ചത്. "പേടിക്കേണ്ട, എന്താവശ്യത്തിനും ഒരു ഫോൺകോൾ മതി, ഞങ്ങളെത്താം, സാധനങ്ങളുമെത്തിയ്ക്കാം, ആരെയും പട്ടിണിക്കിടരുത്"- എന്ന ഉറപ്പ് നൽകിയാണ് പൊലീസ് ഉദ്യോഗസ്ഥർ മടങ്ങിയത്.