wedding-

കൊല്ലം: കൊറോണ വ്യാപനം തടയാൻ ലോക്ക് ഡൗൺ ഉൾപ്പടെ കർശന നടപടികൾ നടക്കുമ്പോഴും കൊട്ടാരക്കര വെട്ടിക്കവലയിൽ പൊലീസുകാരന്റെ വീട്ടിൽ ആളെക്കൂട്ടി വിവാഹം. ആഡിറ്റോറിയം ഒഴിവാക്കി വീട്ടിലാണ് വിവാഹ ചടങ്ങുകൾ ഒരുക്കിയതെങ്കിലും വലിയ ആൾക്കൂട്ടം ഇവിടെയുണ്ട്. പൊലീസുകാരന്റെ മകളുടെ വിവാഹമാണ്. സദ്യവട്ടവും മറ്റ് ചടങ്ങുകളുമൊക്കെ ഉണ്ടെന്നാണ് വിവരം. വീട്ടിൽ പന്തലിട്ടാണ് വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കിയത്. പരാതികൾ എത്തിയതോടെ പൊലീസ് വിവാഹ സ്ഥലത്തേക്ക് തിരിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ രക്ഷിതാക്കൾ അടക്കമുള്ളവർക്കെതിരെ കേസെടുക്കുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു.